തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെയും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും (KASE) സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യാ സ്‌കില്‍സ് കേരള 2020-ന്റെ ഭാഗമായുള്ള മത്സരങ്ങളില്‍ Cloud Computing, Print Media Technology, IT Software Solution for Business, IT Network System Administration, Jewellery എന്നീ സ്‌കില്ലുകളില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയ്ക്ക് അവസരം.

Cloud Computing-ല്‍ 1996 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കും മറ്റുള്ള സ്‌കില്ലുകളില്‍ 1999 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കും പങ്കെടുക്കാം. ഈ മത്സരങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന ആറു പേര്‍ക്ക് 22.02.2020 മുതല്‍ 24.02.2020 വരെ കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങും.

സംസ്ഥാനതല ഒന്നാം സ്ഥാന വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാന വിജയികള്‍ക്ക് 50,000/ രൂപയും പങ്കെടുക്കുന്നവര്‍ക്ക് 10,000/ രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ Jewellery സ്‌കില്ലില്‍ എറണാകുളം കളമശ്ശേരി ഗവ.ഐ.ടി.ഐ യിലും Print Media Technology സ്‌കില്ലില്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്റ് ഗവണ്‍ന്മെന്റ് പോളി ടെക്‌നിക്ക് കോളേജ്, ഷൊര്‍ണൂര്‍ പാലക്കാടും മറ്റുള്ള സ്‌കില്ലുകള്‍ III TMK, ടെക്‌നോപാര്‍ക്ക്, കഴക്കൂട്ടത്തും 15.02.2020-ന് ശനിയാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് മുമ്പ് എത്തിച്ചേരണം.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖകളും ആധാര്‍കാര്‍ഡ് (ഒറിജിനല്‍), ഫോട്ടോ (പാസ്പോര്‍ട്ട് സൈസ്, കളര്‍ ) എന്നിവയും കൊണ്ടുവരേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് 9495831832, 9447974001 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപെടാവുന്നതാണെന്ന് ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു.