വയനാട്: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മാനിവയല്‍ കാട്ടുനായ്ക്ക കോളനിയില്‍ 3 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ളമെത്തിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കുടിവെള്ളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ട പ്രയാസത്തിനാണ് ഇതോടെ അറുതിയാവുന്നത്. ബ്ലോക്ക് പഞ്ചായത്ത് കോളനിയില്‍ ടാങ്ക്, പൈപ്പ് കണക്ഷന്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. നിലവില്‍ പതിനാല് പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, വാര്‍ഡ് അംഗം തങ്ക, സി.ഡി.എസ് റുഖിയ എന്നിവര്‍ പങ്കെടുത്തു.