ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡില്‍ തകര്‍ന്ന് കിടന്ന കുടുമ്മേപ്പളളി റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ നിര്‍മാണത്തിനായി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് റോഡ് പുനര്‍ നിര്‍മ്മിക്കുന്നത്. വെള്ളക്കെട്ടിന് പരിഹാരമായി രണ്ട് കാനകള്‍ ഉള്‍പ്പെടെയാണ് നിര്‍മ്മാണം.

പുനർനിർമ്മാണത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സുധര്‍മ്മ സന്തോഷ്, ബിനിത മനോജ് എന്നിവരും നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണ കൈമള്‍, വി. ഗോപിനാഥ്, വി.സി രാജീവ്, കേശവന്‍കുട്ടി കോലുതറ, കുഞ്ഞുമണി എന്നവരും പങ്കെടുത്തു.