ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുപ്പത്തി അഞ്ചിനുമേല്‍ ഏക്കര്‍വരുന്ന പുഞ്ചപാടത്ത് നൂറുമേനി കൊയ്‌തെടുത്തു. മുപ്പതോളം കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി മുന്നിട്ടിറങ്ങിയതിനൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം കൂടി ലഭ്യമായപ്പോള്‍ റിക്കാര്‍ഡ് വിളവെടുപ്പ് ലഭിച്ചു. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി വെളളിയാകുളം യു.പി സ്‌കൂളിലെ കുട്ടികര്‍ഷകരും കൊയ്‌ത്ത് ഉത്സവത്തിൽ പങ്കാളികളായി.
കഴിഞ്ഞതവണയും കര്‍ഷകര്‍ക്ക് മികച്ച വിളവാണ് ഇവിടെ നിന്നു ലഭിച്ചത്. വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് എം.പി സുഗുണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമാ മദനന്‍, സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, രേഷ്മ രംഗനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സാനു സുധീന്ദ്രന്‍, സനല്‍നാഥ്, രമേഷ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീന പി.സി, കൃഷി ഓഫീസര്‍ പി.സമീറ, സന്തോഷ്, ദീപ, പാടശേഖര സമിതി സെക്രട്ടറി ജോര്‍ജ്ജ് പൊന്നയ്യ, ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.