57 കായികതാരങ്ങൾക്ക് കേരള പോലീസിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബാൾ കോർട്ടിൽ നടന്ന കേരള പോലീസ് സ്‌പോർട്‌സ് ജംബോരി ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവ് നൽകിയത്.
കായിക താരങ്ങളുടെ ജേഴ്‌സി പ്രകാശനവും സ്‌പോട്‌സ് കിറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. കേരള പോലീസ് ഫുട്ബാൾ ടീമിനെ ചടങ്ങിൽ ആദരിച്ചു. ടീമിനുള്ള 50000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും മുൻ ഫുട്ബാൾ താരങ്ങളും കേരള പോലീസ് ഉദ്യോഗസ്ഥരുമായ ഷറഫലിയും ഐ. എം. വിജയനും ഏറ്റുവാങ്ങി.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.