എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേഷന്, പിജി ഡേ തുടങ്ങിയവയുടെ ഉദ്ഘാടനം പ്രമുഖ സംരംഭകന്പി. ടി. ബിനു നിര്‍വ്വഹിച്ചു. നാച്ചുറല്‍ ഫാര്‍മേഴ്സ് ഓണ്‍ലൈന്‍ ഡോട്ട് കോം ഉടമ അനൂപ് രാജന് ‘ഓണ്‍ലൈന്‍ മാര്ക്കറ്റിംഗിനെക്കുറിച്ചു ക്ലാസ്സെടുത്തു.
ചടങ്ങില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. വിപിന്‍ചന്ദ്രന്‍, ജയിന് തോമസ്, അഭിലാഷ്. എം. കെ. എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് സെക്രട്ടറി കാവ്യ സ്വാഗതവും പിജി റെപ്രെസെന്ററ്റീവ് കെ ശ്രേയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികളും സംഘടിപ്പിച്ചു