ജില്ലാ ജൂനിയര്‍ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് പട്‌ല ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തി. ജില്ലയിലെ ഇരുന്നൂറോളം കേഡറ്റുകള്‍ പങ്കെടുത്തു. റെഡ്‌ക്രോസ് സബ്ജില്ലാ സെക്രട്ടറി സെമീര്‍ തെക്കില്‍ പതാക ഉയര്‍ത്തി. മധൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എംഎ മജീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി എച്ച് അബൂബക്കര്‍ അധ്യക്ഷനായി. റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങള്‍ എന്ന വിഷയത്തില്‍ സൂരജ് മൂര്‍ക്കോത്ത്, പ്രഥമശുശ്രൂഷയെക്കുറിച്ച് അര്‍ജുനന്‍ മാസ്റ്റര്‍, വ്യക്തിത്വവികസനത്തെക്കുറിച്ച് യതീഷ് ബളളാള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ വിപത്ത് എന്ന വിഷയത്തില്‍ എന്‍ രഘുനാഥന്‍, റെഡ്‌ക്രോസിനെക്കുറിച്ച് ഇ വി പത്മനാഭന്‍ എന്നിവര്‍ ക്ലാസെടുത്തു. ഉദയന്‍ കുണ്ടംകുഴിയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും വി ലക്ഷ്മണന്‍ യോഗപരിശീലനവും നടത്തി.
സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി എച്ച് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എംഎ മജീദ്, കെ എം സെയ്ത്, പി ടി ഉഷ, ഇ വി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കുമാരി റാണി സ്വാഗതവും എ പവിത്രന്‍ നന്ദിയും പറഞ്ഞു.