ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോട്ടക്കല്‍, വേങ്ങര, നിലമ്പൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് നിയമനം. ജില്ലയില്‍ സ്ഥരിതാമസക്കാരായ 18നും 35 നും ഇടയില്‍ പ്രായമുള്ള ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവര്‍ malappuramempcentre@gmail.com ലേക്ക് ഫെബ്രുവരി രണ്ടിനകം ബയോഡാറ്റ അയക്കുക. ഫോണ്‍ 0483 2734737.