കൊച്ചി: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ) യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. ഒഴിവുകളുടെ എണ്ണം രണ്ട്. തുറന്ന മത്സരം മുന്‍ഗണനയിലുളളവര്‍ ഒന്ന്, ഇ.റ്റി.ബി മുന്‍ഗണനയുളളവര്‍ ഒന്ന്.  ഫാര്‍മസിസ്റ്റ് (ഹോമിയോ)  യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (സി.സി.പി) കേരള നഴ്‌സ് കം ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ് (എന്‍.സി.പി) (ഹോമിയോ) അല്ലെങ്കില്‍ ഗവ: അംഗീകൃത തുല്യതാ പരീക്ഷ പാസായിരിക്കണം. ഒഴിവുകളുടെ എണ്ണം ആകെ മൂന്ന്. വിശ്വകര്‍മ്മ പ്രയോരിറ്റി-ഒന്ന്, ഓപ്പണ്‍  പ്രയോറിറ്റി ഒന്ന്, എസ്.സി പ്രയോരിറ്റി-ഒന്ന്, എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവ് നിലവിലുണ്ട്.  നഴ്‌സ് യോഗ്യത പ്ലസ് ടു, ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി (ജി.എന്‍.എം) ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പാലിയേറ്റീവ് ട്രെയിനിംഗ് ഉളളവരായിരിക്കണം. ഒഴിവുകളുടെ എണ്ണം ആകെ ഒന്ന്. തുറന്ന മത്സരം മുന്‍ഗണനയിലുളളവര്‍ ഒന്ന്. പ്രായം 2018 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം.
നിശ്ചിത യോഗ്യതയുളള എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.