പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചുള്ള വാര്‍ഷിക പ്രവര്‍ത്തന പദ്ധതി രൂപവത്കരണ യോഗം നടന്നു, ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍ അധ്യക്ഷനായി.
കര്‍ഷകര്‍ക്കും സാധരണക്കാര്‍ക്കും ജലസുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കിയുള്ള പദ്ധതികളും പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതിയുവക്കള്‍ക്ക് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഉണ്ടാക്കണമെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു.
