ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള കര്‍ലാട് തടാകത്തിലെ വയനാട് അഡ്വഞ്ചര്‍ ക്യാമ്പില്‍ നടത്തിവന്ന സാഹസിക വിനോദ ഉപാധിക്കായി സ്ഥിരം ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ നിര്‍വ്വഹിച്ചു. ഡി.ടി.പി.സിയുടെ തനത് ഫണ്ടില്‍ നിന്നും 9.14 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖാന്തിരമാണ് നിര്‍മ്മാണം നടത്തുക. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം . എം. സെയ്ത്, ഡി.ടി.പി.സി മാനേജര്‍മാരായ പി.പി. പ്രവീണ്‍, എം.എസ് ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
