മത്സ്യവകുപ്പ് നടപ്പിലാക്കിവരുന്ന നൂതന മത്സ്യകൃഷി പദ്ധതിയിലെ ഘടക പദ്ധതിയായ പുന:ചംക്രമണ മത്സ്യകൃഷി (അക്വാപോണിക്‌സ്) പദ്ധതിയുടെ വിളവെടുപ്പ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് ചവറ്റുകുഴിയില്‍ ലാലുപൗലോസ് എന്ന കര്‍ഷകന്റെ കുളത്തില്‍ നടന്നു. എട്ട്മാസം മുമ്പ് ഗിഫ്റ്റ് (തിലാപ്പിയ) ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചും അനുബന്ധമായി വിവിധ പച്ചകറി ഇനങ്ങളും കൃഷി ചെയ്തു തുടങ്ങിയ ഈ നൂതന കൃഷി രീതിയുടെ വിളവെടുപ്പാണ് നടന്നത്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സീമ ജയരാജന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് ആദ്യ വില്‍പ്പന നടത്തി. പതിനാലാം വാര്‍ഡ് മെമ്പര്‍ എം.വി. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.നിഖില്‍ സ്വാഗതം ആശംസിച്ചു. ഫിഷറീ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.ഐ.നിഖില നന്ദി പറഞ്ഞു.