മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 89 പരാതികള്‍ പരിഗണിച്ചതില്‍ ഒന്‍പത് പരാതികള്‍ക്ക് പരിഹാരമായി. 10 പരാതികള്‍ പുതുതായി പരിഗണിച്ചു. 20 പരാതികള്‍ക്ക് ബന്ധപ്പെട്ട അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു.

വേങ്ങേരി തണ്ണീര്‍പന്തലില്‍ സര്‍വീസ് സെന്റര്‍ തുടങ്ങുന്നത് സംബന്ധിച്ച് കുവൈത്തിലുള്ള പ്രവാസിക്ക് വേണ്ടി സിദ്ധീഖ് അബൂബക്കര്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പരാതിക്കൊപ്പം ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോള്‍ സര്‍വീസ് സ്റ്റേഷന്‍ നടത്താന്‍ അനുവദിക്കുന്നതിനാണ് സാധ്യതയെന്ന് കമ്മീഷനംഗം പറഞ്ഞു.
സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതിനെ കുറിച്ച് 50 ശതമാനം അംഗവൈകല്യമുള്ള ഒരു യുവതിക്ക് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ പുതുതായി നല്‍കിയ പരാതി പരിഗണിച്ചു.