പാലക്കാട്: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണി അക്ഷയ കേന്ദ്രം ജീവനക്കാരിയുടെ മകന്‍ പ്രജിന്റെ തുടര്‍ചികിത്സയ്ക്കായി അക്ഷയ ജില്ലാ ഓഫീസും അക്ഷയ സംരംഭകരും സംയുക്തമായി  സ്‌നേഹസ്പര്‍ശം സഹായ നിധിയില്‍ സമാഹരിച്ച 1,30,000 രൂപ കൈമാറി.

അക്ഷയ സംസ്ഥാന പ്രൊജക്ട് ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍, അക്ഷയ സര്‍വീസ് ഡെലിവറി മാനേജര്‍ റെജു ടോം ലാല്‍, തിരുവനന്തപുരം ജില്ലാ പ്രോജക്ട് മാനേജര്‍ ജിതിന്‍ രാജ്, പാലക്കാട് ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍.സി.ബോബന്‍ എന്നിവര്‍  പ്രജിന്റെ മാതാപിതാക്കള്‍ക്ക് തുക കൈമാറി. ജില്ലയില്‍ നിന്ന്  16 അക്ഷയ സംരംഭക പ്രതിനിധികളും പങ്കെടുത്തു.