പ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക്‌, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന്  മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ചുരുങ്ങിയത്  രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി  മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തും. അർഹരായവർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക്  www.norkaroots.org  ൽ NDPREM ഫീൽഡിൽ അവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.  തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും  രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, മൂന്നു പാസ്പോർട്ട് സൈസ്സ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2770581, സി.എം.ഡി സഹായ കേന്ദ്രം (04712329738), നോർക്ക റൂട്ട്‌സ് ടോൾഫ്രീ നമ്പർ:  1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം).