കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നും എൻ.എച്ച്.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ ന്യൂഡൽഹിയിലെ ബാബഖരാഗ്‌സിംഗ് സ്റ്റേഡിയത്തിൽ പ്രദർശന-വിപണന മേള സംഘടിപ്പിക്കുന്നു.

28 മുതൽ മാർച്ച് ആറ് വരെ നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള സംരംഭകർ പങ്കെടുക്കും. പങ്കെടുക്കാൻ താത്പര്യമുളള ഗുണഭോക്താക്കാൾ പേരും മറ്റ് വിശദാംശങ്ങളും. ഫോട്ടോഗ്രാഫ് ഉൾപ്പെടെ 15നകം കോർപ്പറേഷനിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768,7152,7153,7156, 9446313975. വെബ്‌സൈറ്റ്: www.hpwc.kerala.gov.in.