തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ സമഗ്ര കാർഷിക വികസനം, യന്ത്രങ്ങളുടെ ഉപയോഗം എന്നിവ ലക്ഷ്യമിട്ടു വർക്കല ബ്ലോക്ക് ചെമ്മരുതി പഞ്ചായത്തിൽ സ്ഥാപിച്ച കാർഷിക സേവന കേന്ദ്രത്തിന്റെ(അഗ്രോ സർവീസ് സെൻറർ) ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു.

അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ കൃഷി ഓഫീസർ താജുനിസ എസ് പദ്ധതിവിശദീകരണം നടത്തി. കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് നിർവഹിച്ചു. കുടുംബശ്രീ അരങ്ങ് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം എസ് ഷാജഹാൻ നിർവഹിച്ചു. ചെമ്മരുതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ യൂസഫ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സലീം, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി സുമംഗല. വിവിധ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.