വിദ്യാര്‍ത്ഥികളുടെ കഴിവ് കേവലം വിഷയപഠനത്തില്‍ മാത്രമൊതുങ്ങാതെ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം പുതിച്ചല്‍ ഗവ. യു.പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളിലെ പ്രത്യേക സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും പഠനോത്സവത്തിലൂടെ കഴിയും. ഓരോ വിദ്യാലയങ്ങളെയും ജനകീയമായി വിലയിരുത്താനുള്ള വേദിയായി പഠനോത്സവം മാറുമെന്നും മന്ത്രി പഞ്ഞു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ പ്രീജ, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ സി. മനോജ്കുമാര്‍, സര്‍വ്വ ശിക്ഷാ കേരള പ്രോഗ്രാം ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.