കോട്ടയം താലൂക്കിലെ അര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു.
ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി. എസ്.ടി) എന്നിവ സഹിതം ചുവടെ പറയുന്ന തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.
ഫെബ്രുവരി 24- കോട്ടയം മുനിസിപ്പാലിറ്റി, 25- പനച്ചിക്കാട്, മീനടം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍, 26- ആര്‍പ്പൂക്കര, കുമരകം, 27- അയ്മനം, വിജയപുരം, മണര്‍കാട്, 28- കൂരോപ്പട, പുതുപ്പള്ളി, പാമ്പാടി, 29- അയര്‍ക്കുന്നം, പള്ളിക്കത്തോട്, അകലകുന്നം, മാര്‍ച്ച് 2- ഏറ്റുമാനൂര്‍, അതിരമ്പുഴ, നീണ്ടൂര്‍.