രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ കപ്പലിലുണ്ടായിരുന്ന കോട്ടയം ജില്ലയില്‍നിന്നുള്ള ജീവനക്കാരന് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. കപ്പലില്‍ സ്റ്റോര്‍ കീപ്പറായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ജനസമ്പര്‍ക്കമൊഴിവാക്കി വീട്ടില്‍ താമസിച്ചുവരികയാണിപ്പോള്‍.
ജില്ലയില്‍ ഇന്നലെ മൂന്നു പേരെ ഹോം ക്വാറന്റയിനില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 76 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ട്. കൊറോണ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതിനുശേഷം ഇതുവരെ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിഞ്ഞിരുന്ന 42 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.