തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കും. മുൻനിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.