പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ആയിരിക്കണം. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 6 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കൈതാരം പിഒ, എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ മെയിലായും അപേക്ഷ നല്‍കാം. ഇ-മെയില്‍ വിലാസം bdonparavur@gmail.com