സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.   പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത.  അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം.  ഉയർന്ന പ്രായപരിധിയില്ല.

എസ്.എസ്.എൽ.സി പാസ്സായി യോഗയിൽ പ്രാവീണ്യം നേടിയവർക്ക് ഒരു വർഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുണ്ട്.  ആനുകൂല്യം ആവശ്യമുള്ളവർ യോഗയിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതിയാകും.

അപേക്ഷാഫാറം അടങ്ങിയ പ്രോസ്‌പെക്ടസ് 200 രൂപ അടച്ച് നേരിട്ടും എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ പേരിലെടുത്ത 250 രൂപയുടെ ഡി.ഡിയോടൊപ്പം അപേക്ഷിച്ചാൽ തപാലിലും ലഭിക്കും.  വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33.  ഓൺലൈനായി          www.srccc.in  ൽ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിച്ച് പ്രിന്റെടുത്ത് ഫീസടച്ചതിന്റെ വിശദാംശങ്ങൾ അപേക്ഷയോടൊപ്പം ചേർത്ത് എസ്.ആർ.സിയിലേക്ക് അയക്കണം.  അപേക്ഷാഫോം  https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് അപേക്ഷിക്കാം.  അപേക്ഷ 29 വരെ സ്വീകരിക്കും.  ഫോൺ: 0471 2325101, 9995444260.