കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക്) സയന്റിസ്റ്റുകളുടെ സ്ഥിരനിയമന ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ  സഹിതം ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പാർക്ക്, ആക്കുളം, തുറുവിക്കൽ.പി.ഒ, തിരുവനന്തപുരം- 695011 എന്ന വിലാസത്തിൽ മാർച്ച് നാലിനു മുൻപ് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പളനിരക്ക് തുടങ്ങിയ വിവരങ്ങൾ  www.natpac.kerala.gov.in ൽ ലഭിക്കും.