കാക്കനാട്: ആലുവ നഗരത്തില്‍ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശനം നടത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് പ്രത്യേക യോഗം വിളിക്കുമെന്ന് കളക്ടര്‍്അറിയിച്ചു. ആലുവ ട്രാഫിക് പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരും പോലീസും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.