മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എൻജിനുകളുടെയും വള്ളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകർ യാനം, എൻജിൻ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസൻസ്, എഫ്.ഐ.എം.എസ് രജിസ്‌ട്രേഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ്, പുതിയ എൻജിനാണെങ്കിൽ അതിന്റെ ഇൻവോയിസ്, പഴയ എൻജിനാണെങ്കിൽ പഴയ പെർമിറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട പരിശോധനാ കേന്ദ്രങ്ങളിൽ എത്തണം.
പത്ത് വർഷം വരെ പഴക്കമുള്ള എൻജിനുകൾക്ക് മാത്രമായി മണ്ണെണ്ണ പെർമിറ്റ് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എൻജിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കൂ. സംയുക്ത പരിശോധനയിൽ ഹാജരാക്കാത്ത എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റ് ലഭിക്കില്ല. രേഖകളുടെ പകർപ്പ് സഹിതം മാർച്ച് ഏഴ് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും അതത് ഫിഷറീസ് വകുപ്പ്/ മത്സ്യഫെഡ് ഓഫീസുകളിൽ ബന്ധപ്പെടണം.