തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഓരോ ഒഴിവ് വീതമാണുള്ളത്.

പ്രവേശന പരീക്ഷാകമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നടപടികൾ സ്വീകരിക്കുക. ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിൽ സർക്കാർ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ/എ.ഇ.ഒ തത്തുല്യ തസ്തികകളിലുള്ളവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 39,500-83,000. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശമ്പള സ്‌കെയിൽ 20,000-45,800.

കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും, ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നിരാക്ഷേപപത്രവും ഉൾപ്പെടെ ബന്ധപ്പെട്ട മേലധികാരികൾ മുഖേന 26ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.