തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 70 കുട്ടികളാണ് ഉള്ളത്. അതില്‍ 4 കുട്ടികള്‍ക്ക് ചിക്കണ്‍ പോക്‌സ് ബാധിച്ച് ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഈയൊരു സാഹചര്യത്തിലാണ് മറ്റ് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത്. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി മുഖേനയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.