തൃശ്ശൂർ: കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. ലിഫ്റ്റ് ഇറിഗേഷൻ സമിതി പ്രസിഡന്റ് എൻ.പി.തോമസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് 2019-2020 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ 1 കിലോമീറ്ററാണ് പദ്ധതി വിപുലീകരണം നടത്തിയത്. 20 ഏക്കർ ഭൂപ്രദേശങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാജഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ഐ.പൗലോസ്, വാർഡ് മെമ്പർ എം.എസ് വിനയൻ, ജി.ഒ.പോളച്ചൻ തുടങ്ങിയവർ പങ്കെടുത്തു.