മലപ്പുറം ജില്ലാ അനെര്‍ട്ട് ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഡിപ്ലോമ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സാങ്കേതിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അതത് വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഡയറക്ടര്‍, അനെര്‍ട്ട്, പി.എം.ജി ലോ കോളേജ് റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 വിലാസത്തില്‍ ഫെബ്രുവരി 15നകം അപേക്ഷിക്കണം. ഫോണ്‍ 0483 2730999.