തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (സ്ത്രീ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 13,500 രൂപ. യോഗ്യത എസ്.എസ്.എല്‍.സി. നിയമന കാലാവധി മൂന്ന് മാസം (സേവനം തൃപ്തികരമെങ്കില്‍ ഒരു വര്‍ഷം വരെ ലഭിക്കും.) താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖയും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തണം. ഫോണ്‍ 0494 2968400.
