കൊച്ചി: അധ്യാപക സമൂഹം മതേതരമൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരേ നിലപാട് എടുക്കണമെന്നും എസ്. ശര്‍മ്മ എം.എല്‍.എ. എ. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. അതുവഴി ഉന്നതിവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താന്‍ അധ്യാപക സംഘടനകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.യു. അരുണ്‍, ഡോ. അജി. സി.പണിക്കര്‍, പി.ആര്‍. മുരളീധരന്‍, ഡോ. കെ. സുരേഷ്, കെ.വി. ബെന്നി, ഡി. സലിംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.