തിരുവനന്തപുരം: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ വികസനസമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഡി.കെ മുരളി, വി.കെ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ പരമാവധി ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. എ.ഡി.എം വി.ആര്‍ വിനോദ്, എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.