സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും അഗളിയിലും പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകരായി നിയമിക്കപ്പെടുവാന്‍ യോഗ്യതയുളളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച ഇംഗ്ലീഷ് അധ്യാപകര്‍ എന്നിവര്‍ കൂടിക്കാഴ്ചയ്ക്കായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി രണ്ടിന് രാവിലെ 10 ന് ബി.പി.എല്‍ കൂട്ടുപാതയ്ക്ക് സമീപമുളള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0491 2572038