സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ(ഫുള്‍ടൈം) 2018-20 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ കൊട്ടാരക്കര അവനൂര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടക്കും.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരവുമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രതേ്യക സ്‌കോളര്‍ഷിപ്പും എസ്.സി, എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അവസാന വര്‍ഷ ബിരുദ   വിദ്യാര്‍ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 9446835303/9995302006 എന്നീ നമ്പരുകളിലുംwww.kicmakerala.in വെബ്‌സൈറ്റിലും ലഭിക്കും.