വൈപ്പിന്‍ : വൈപ്പിൻ ബ്ലോക്കിൽ എൽഎന്‍ജി പെട്രോനെറ്റിന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകരുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതം വൈപ്പിന്‍ പദ്ധതിക്ക് ഞാറക്കൽ ഫിഷറീസ് സ്കൂളിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി ഫല വൃക്ഷ തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്നു വർഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകൾ അപകടരഹിതമായി നട്ടുപിടിപ്പിക്കാൻ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് തുളസി സോമന്, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റെബേര, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജാത ചന്ദ്രബോസ്, അംഗങ്ങളായ ഡെയ്സി തോമസ്, സിജി.സി.സി, ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ശ്രീദേവി.കെ.നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.