സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ   രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചെറിയ കോട്ട മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബി.സി.ഡി. സി. എക്സ്പോ 2020 ൽ  മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള പുരസ്കാരങ്ങൾ തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിനുള്ള പുരസ്‌കാരം ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രിയ .കെ .ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ഒ.വി വിജയൻ സ്മാരക സമിതിക്കായി സെക്രട്ടറി ടി.ആർ അജയൻ എറ്റുവാങ്ങി. ന്യൂസ് കോഡിനേറ്റിങ്ങിനുള്ള പുരസ്ക്കാരം കെ. നിസാമുദ്ദീനും, മികച്ച ഇവൻ മാനേജ്മെന്റിനുള്ള പുരസ്കാരം ജയ്സിൻ  എബിസി ഇവന്റ്സും ഏറ്റുവാങ്ങി.