പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ മാർച്ച് മൂന്ന്, ഒൻപത്, പത്ത്, 16, 17, 23, 24, 30, 31 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിൽ സിറ്റിംഗ് നടത്തും.

ആറിനും 12നും പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 20നും 27നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ & ഇ.ഐ കോർട്ട് ജഡ്ജ് എം.ബി. പ്രജിത്ത് മാർച്ച് അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തിയതികളിൽ എറണാകുളം ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും. പത്തിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലെ ഓൾഡ് ഫാമിലി കോർട്ട് ഹാളിലും മൂന്നിനും 31നും പത്തനംതിട്ട ജില്ലാ  മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.