കോട്ടയം ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീനിയർ മാനേജർ (ഫിനാൻസ് & അക്കൗണ്ട്‌സ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം, എ.സി.എ/ഐ.സി.ഡബ്ല്യു.എ. ആണ് യോഗ്യത.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യത നേടിയ ശേഷം അഞ്ചു മുതൽ 10 വർഷം വരെ മിഡിൽ മാനേജ്‌മെന്റ് കേഡറിൽ തൊഴിൽ ചെയ്ത പരിചയം വേണം. പ്രായം 18-41  (നിയമാനുസൃത വയസ്സിളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.