മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ട് വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ തുല്യത ലഭിക്കുന്നതിനുള്ള പരീക്ഷ സാങ്കേതിക പരീക്ഷാ കൺട്രോളർ മേയിൽ നടത്തും.

പരീക്ഷയ്ക്ക് അഞ്ചു മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ സംബന്ധമായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.tekerala.org ൽ  equivalency Test എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഫീസടച്ച രസീത്, മറ്റ് ബന്ധപ്പെട്ട രേഖകൾ സഹിതം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ 31നു മുൻപ് നൽകണം.