സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിനിമാനടനും നാടന്‍പാട്ട് കലാകാരനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ പേരില്‍ സംഘടിപ്പിച്ച ‘മണിനാദം 2020’ ജില്ലാതല നാടന്‍പാട്ട് മത്സരത്തിന്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ പ്രദീപ് നിര്‍വഹിച്ചു. ബോര്‍ഡ് അംഗം അഡ്വ. വി പി റജീന അധ്യക്ഷയായി.
തുടര്‍ന്ന് നടന്ന നാടന്‍പാട്ട് മത്സരത്തില്‍ നാഗലശ്ശേരി യുവ ക്ലബ് ഒന്നാം സ്ഥാനവും ഒലീവ് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രം രണ്ടാം സ്ഥാനവും പറക്കുന്നം യുവ ക്ലബ് മൂന്നാംസ്ഥാനവും കൈവരിച്ചു. സുരേഷ് കരിന്തലക്കൂട്ടം, സ്‌ന്തോഷ് എന്നീ നാടന്‍പ്പാട്ട് കലാകാരന്മാരാണ് വിധികര്‍ത്താക്കള്‍.
പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മനോഹരന്‍, പട്ടിത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ വിജയന്‍, കപ്പൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ ശ്രീനാരായണന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.