കുടുംബശ്രീ ബഡ്‌സ് ഫെസ്റ്റ് വിംഗ്‌സ് 2020 സംഘടിപ്പിച്ചു. തിരുനെല്ലി ബഡ്‌സ് സ്‌കൂളിന് ഒന്നാം സ്ഥാനവും, കല്‍പ്പറ്റയ്ക്ക് രണ്ടാം സ്ഥാനവും മേപ്പാടിയ്ക്ക് മൂന്നാം
സ്ഥാനവും ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നട പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. എല്‍. സാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ബഡ്‌സ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മൂന്ന്‌ വേദികളിലായി മിമിക്രി, സംഘഗാനം, സംഘനൃത്തം, നാടന്‍പാട്ട്‌
തുടങ്ങി 14 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ച പഞ്ചായത്തുകളെ ആദരിച്ചു.പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദ്, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമഹ്ണ്യം, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, കുടുംബശ്രീ എ ഡി എം സി കെ എ ഹാരിസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ സഹദേവന്‍, വാര്‍ഡ് കൗസിലര്‍ കെ. ജോസ്, വാസു പ്രദീപ്, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശാന്തി ജോര്‍ജ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ. ബജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.