കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചു.    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ പി.ഡബ്ല്യു.ഡി കെട്ടിട ചുമരിൽ ചിത്രം വരച്ചുകൊണ്ടാണ് അദ്ദേഹം പരിപാടി ഉദ്‌ഘാടനം ചെയ്തത്.

‘ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും ‘ എന്ന വിഷയത്തിലായിരുന്നു  മത്സരം.തെരഞ്ഞെടുത്ത അഞ്ച് ഗ്രൂപ്പുകളാണ് നാലു  ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ് ലിൻ, ജൂനിയർ സൂപ്രണ്ട് ടി എം സുരേഷ് കുമാർ, ഹെഡ് അക്കൗണ്ടൻ്റ് ടി കെ അനിൽ തുടങ്ങിയവർ പങ്കെടുത്തു.