സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നവീകരിച്ച കാര്യാലയം വകുപ്പ് ഡയറക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ഉദ്ഘാടക പറഞ്ഞു. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം മികച്ച സേവനം ഉറപ്പാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷൈലാ സലിംലാല്‍ അധ്യക്ഷയായി. അഞ്ചല്‍ യൂണിറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ ബിനുന്‍ വാഹിദ് റിപോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായ്, സീനിയര്‍ സൂപ്രണ്ട് പി. അനില്‍കുമാര്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു