കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (എന്‍.സി.എ-ഒ.ബി.സി, കാറ്റഗറി നമ്പര്‍ 45/2014) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂവിന് മുന്നോടിയായി രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എറണാകുളം ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫെബ്രുവരി അഞ്ചിനകം അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം
