വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അസല്‍ പ്രമാണ പരിശോധന ഫെബ്രുവരി അഞ്ചു മുതല്‍ 22 വരെ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. വയസ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് അസല്‍ സഹിതം ഹാജരാകണം.
