സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് അസാപ്പ് സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോൺ എറണാകുളം ജില്ലാ മത്സരത്തിൽ കോട്ടയം സെൻറ് ഗിറ്റ്സ് കോളേജ് ജേതാക്കളായി. വിജയികൾക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എൻ കെ മധുസൂദനൻ നായർ അൻപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ശില്പവും സെർട്ടിഫിക്കറ്റും സമ്മാനിച്ചു്. അങ്കമാലി എം എൽ എ റോജി എം ജോൺ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതു വഴി നവകേരളം പടുത്തുയർത്തുന്നതിലും, സമൂഹത്തെ മുന്നോട്ടു നയിന്നതിലും വിദ്യാർത്ഥികൾ സുപ്രധാന പങ്കുവഹിക്കുമെന്ന് ഫിസാറ്റിൽ നടന്ന അസാപ് റീബൂട്ട് ഹാക്കത്തോണിന്റെ സമാപനസമ്മേളനത്തിൽ എം എൽ എ റോജി എം ജോൺ അഭിപ്രായപ്പെട്ടു. ഹാക്കത്തോണിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ രണ്ടാം സമ്മാനമായ മുപ്പതിനായിരം രൂപയും ഫലകവും കോളേജ് ഓഫ് എഞ്ചിനീയറിംഗ്- ട്രിവാൻഡറും മൂന്നാം സമ്മാനമായ ഇരുപതിനായിരം രൂപയും നേടി. ആദ്യ മൂന്നു ടീമുക ളും ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. ആരോഗ്യ വകുപ്പിനുള്ള പബ്ലിക് ഇന്റർഫേസ് സംവിധാനം വികസിപ്പിച്ചതിനാണ് സെന്റഗിറ്സ് കോളേജ് ഓഫ് എൻജിനീയറിങ് സമ്മാനം നേടിയത്. ആരോഗ്യ – സാമൂഹിക നീതി വകുപ്പുകളിലേക്ക് പുത്തൻ ആശയങ്ങൾ തേടി അരങ്ങേറിയ, 36 മണിക്കൂർ നീണ്ട ഹാക്കത്തോണിൽ ആറു സുപ്രധാന പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികൾ സാങ്കേതികപരിഹാരങ്ങൾ വികസിപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകലേകൂ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാര്യനിർവഹണം മെച്ചപ്പെടുത്താൻ സാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് ഹാക്കത്തോണുകളിലൂടെ ലക്ഷ്യമാക്കുന്നത്. ഒപ്പം അവരുടെ നൈപുണ്യവികസനവും സാധ്യമാകും. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വിദ്യാർത്ഥികളുമായി സംസാരിച്ചു പ്രോയോഗിക ജീവിതത്തിൽ നിന്നുള്ള അറിവുകൾ പകർന്നു നൽകി . ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഹാക്കത്തോണിൽ നടന്ന സമ്മേളനത്തിൽ വനിതാ കമ്മീഷൻ അദ്യക്ഷ ജോസഫൈൻ സംസാരിച്ചു . ഗാഡ്ജിയൻ ടെക്നോളജീസ്, റൂബി സെവൻ സ്റ്റുഡിയോ, കിമ്പാൽ ഇലക്ട്രോണിക്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് റീബൂട്ട് കേരള ഹാക്കത്തോൺ 2020 ന്റെ എറണാകുളം പതിപ്പ് സന്ദർശിച്ച പ്രമുഖ കമ്പനികൾ. 30 ഓളം വിദ്യാർത്ഥികൾക്ക് ഹാക്കത്തോണിൽ തൊഴിൽ നൽകുന്നതിനായി തിരഞ്ഞെടുത്തു ചടങ്ങിൽ ടി.സി.എസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ മേധാവിയുമായ ദിനേശ് പി തമ്പി, ഫിസാറ്റ് ചെയർമാൻ അനിത പി, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്, ജില്ലാ ആസൂത്രണ ഓഫീസർ ലിറ്റി മാത്യു , അസാപ് ഐ.ടി വിഭാഗം മേധാവി വിജിൽ കുമാർ വി , അസാപ്അണ്ടർ സെക്രട്ടറി , ദീപക് പോൾ, ഫിസാറ്റ് കോളേജ് വൈസ് ചെയർമാൻ അനീഷ് കുമാർ ആർ, അക്കാദമിക് ഡയറക്ടർ ഡോ.കെ.എസ്.എം പണിക്കർ വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല, മാനേജിങ് കമ്മിറ്റി അംഗം അലക്സ് ടി പൈകട തുടങ്ങിയവർ സംസാരിച്ചു