കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും വാങ്ങി നൽകുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. സമൂഹത്തിന് അവബോധം നൽകുന്നതിന് ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കും.