കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എൽ 1 ചില്ലറ വിൽപനശാലകൾ അടച്ചിടാൻ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

ചില്ലറ വിൽപനശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായ തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.