രോഗം സ്ഥിരീകരിച്ചവര്‍ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

രോഗം സ്ഥിരീകരിച്ചിരുന്നവര്‍ താമസിച്ച പഞ്ചായത്തിലെ ഓരോ വാര്‍ഡിലും വാര്‍ഡ് മെംബര്‍ കണ്‍വീനറും കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായുള്ള പതിനഞ്ചംഗ സംഘം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. ഇതിനു പുറമെ മൈക്ക് അനൗണ്‍സ്മെന്‍റും ലഘുലേഖ വിതരണവും നടത്തും.

ആലോചനാ യോഗത്തില്‍ മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ജെസി നൈനാന്‍ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോയജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. അനില്‍കുമാര്‍,  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം, മുന്‍ പ്രസിഡന്‍റ് ചെങ്ങളം രവി,  വാര്‍ഡംഗം സി.ടി. രാജേഷ്, അഡ്വ. ദീപ്തി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.